KOYILANDY DIARY

The Perfect News Portal

തെളിമ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അനുദിനം വളരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജില്ലയിലുളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍, കേരള സാപ് മെര്‍ച്ചന്റ് അസ്സോസിയേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാഘടകം, ഹരിതകേരള മിഷന്‍, ആലപ്പുഴ പ്രസ്‌കബ്ബ് എന്നിവര്‍ കൈകോര്‍ക്കുന്നു. ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗിക്കാന്‍ കഴിയാത്തവ റീസൈക്കിള്‍ ചെയ്യുകയെന്ന് ലക്ഷ്യമിടുന്നു.

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും കെ.എച്ച്‌.ആര്‍.എയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിച്ച്‌ ഇതില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കെ.എസ്.എം.എയുടെ നേതൃത്വത്തില്‍ പുനരുപയോഗത്തിനായി എത്തിച്ചുനല്‍കാനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പദ്ധതി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

കെ.എച്ച്‌.ആര്‍.എ ജില്ലാ പ്രസിഡന്റ് നസീര്‍ താജ്, സെക്രട്ടറി ജോര്‍ജ്ജ് ചെറിയാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ്.സി.മൂലയില്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോയി മഡോണ, എസ്.കെ.നസീര്‍, വി.മുരളീധരന്‍, കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ഷമീര്‍ കായംകുളം, സെക്രട്ടറി നിഷാദ്, കായംകുളം, സംസ്ഥാന കൗണ്‍സില്‍ അംഗം സുധീര്‍ കായംകുളം, ആലപ്പുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഉമേഷ്, സെക്രട്ടറി ഹരികൃഷ്ണന്‍, ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍ ബിജു.ബി., ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ലോറന്‍സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *