KOYILANDY DIARY

The Perfect News Portal

അഭിമന്യു വിടപറഞ്ഞിട്ട് ഒരാണ്ട്

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്‌ഐഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു അഭിമന്യുവിന്‍റെ കൊലയില്‍ അവസാനിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട 14 പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ മുഖ്യമന്ത്രി പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ ഇനിയും പിടികൂടാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായു രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില്ല.

പ്രതികളെ പൂര്‍ണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിര്‍മ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ലെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

Advertisements

അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ ഒരു വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭ്യന്തര വകുപ്പ് വരുത്തിയ വീഴ്ചയില്‍ അഭിമന്യുവിനെ സ്നേഹിക്കുന്നവരും കുടുംബവും ഒരേ പോലെ വിഷമത്തിലും പ്രതിഷേധത്തിലുമാണ്. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നാണ് പിതാവ് മനോഹരന്‍ പറഞ്ഞത്.

പ്രതികളെ പൂര്‍ണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിര്‍മ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ല. നാന്‍ പെറ്റമകനേ എന്ന് നിലവിളിച്ച അഭിമന്യുവിന്റെ മാതാവിന്റെ കണ്ണീരിനോട് നീതിപുലര്‍ത്തണമെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടണം.

ചെറുപ്പക്കാരായ ഷുക്കൂറും ഷുഹൈബും ശരത് ലാലും കൃപേഷും കേരളത്തിന്റെ തീരാവേദനായി മാറിയിരിക്കുകയാണ്. സിപിഎം നടത്തിയ ഈ അരുംകൊലകളെ അപലപിക്കാന്‍ പോലും തയാറാകാത്തവരോട് ഒരു വാക്ക് – കേരളത്തില്‍ ഇനിയും ചുടുചോര വീഴാതിരിക്കാന്‍, കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *