KOYILANDY DIARY

The Perfect News Portal

തടവറയിൽ നിന്നും ദുരിത ബാധിതർക്ക് കൈത്താങ്ങ്

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിലെ അന്തേവാസികളായ അഞ്ച് പേർ ജയിലിലെ ജോലിയിൽ നിന്ന് ലഭിച്ച വേതനനത്തിൽ നിന്ന് 7000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ദുരന്ത വാർത്തയെ തുടർന്ന് ഇവർ സഹായ വാഗ്ദാനവുമായി ജയിൽ സൂപ്രണ്ടായ ടി.ഒ.അബ്ദുള്ളയെ സമീപിക്കുകയായിരുന്നു. അന്തേവാസികളെ ജയിൽ സൂപ്രണ്ട്, കെ.ജെ.എസ്.ഒ.എ. കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ എന്നിവർ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *