KOYILANDY DIARY

The Perfect News Portal

ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് മരിച്ചത്.

യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ ട്രിപ്പിനായി വാഹനം വിളിച്ചെങ്കിലും മുഹമ്മദ് യാസീന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യാസീനെ കുത്തി വീഴ്ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *