KOYILANDY DIARY

The Perfect News Portal

ജിന്‍സണ്‍ ജോണ്‍സന് ജന്മനാടിന്റെ വരവേല്‍പ്പ്

പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലിനര്‍ഹനായ ജിന്‍സണ്‍ ജോണ്‍സന് ജന്മനാടിന്റെ വരവേല്‍പ്പ്.
ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ് ഷീജ ശശി ഹാരമണിയിച്ചു സ്വീകരിച്ചു. പിതാവ് ജോണ്‍സണ്‍, മാതാവ് ഷൈലജ എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ജിതേഷ് മുതുകാട്, ഗ്രാമ പഞ്ചായത്തം ഗങ്ങളായ ജയേഷ് മുതുകാട്, ഡെയ്സി ജോസഫ്, ആദ്യകാല കോച്ച്‌ കെ.എം.പീറ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു അനേകം വാഹനങ്ങളുടെ അകമ്ബടിയോടെ പേരാമ്പ്ര വഴി ചക്കിട്ടപാറയിലേക്ക് ആനയിച്ചു. വീട്ടില്‍ മുത്തശ്ശി പത്മാവതി അമ്മ സ്നേഹചുംബനം നല്‍കിയപ്പോള്‍ അയല്‍വാസി ദേവി പൊന്നാടയണിയിച്ചു. മധുര പലഹാര വിതരണവും നടത്തി. സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ ബേബി കാപ്പുകാട്ടില്‍, ഇ.എസ് ജെയിംസ്, പി.പി രഘുനാഥ്, വി.വി. കുഞ്ഞിക്കണ്ണന്‍, രാജേഷ് തറവട്ടത്ത്, ഇ.എം ശ്രീജിത്ത്, പി.പി രാജീവന്‍, സുബിന്‍ ആലപുരം, ഗിരീഷ് കോമച്ചം കണ്ടി, ഏലിക്കുട്ടി പീറ്റര്‍, ജോബി മാത്യു, രാജന്‍ വര്‍ക്കി തുടങ്ങിയവരും ജിന്‍സനെ സ്വീകരിക്കാന്‍ വീട്ടിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *