KOYILANDY DIARY

The Perfect News Portal

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നഗരസഭാതല ഉദ്ഘാടനം എം.എല്‍.എ. കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പരിപാടിയില്‍ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍മാരായ എം.പി.ശാലിനി, കെ. ദാസന്‍, കെ.ശാന്ത, കെ. സത്യന്‍ എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ അധ്യക്ഷത വഹിച്ചു.

വൈസ്‌ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.എ. ഇന്ദിര, കെ.ഷിജു, ഇ.കെ. അജിത്, സി. പ്രജില, നിജില പറവക്കൊടി, നഗരസഭ കൌൺസിലർമാരായ പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, സി.ഡി.എസ്.അധ്യക്ഷ യു.കെ.റീജ, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, നസീബ് ജലീല്‍, എന്‍.ടി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *