KOYILANDY DIARY

The Perfect News Portal

‘ചിത്രസാന്ത്വനം’ പദ്ധതിയിലെ ആദ്യ ചിത്രം മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാലയത്തിലെ  ആറ് ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ  ബിയോണ്ട് ബ്ലാക്ക് ബോർഡ്  നടപ്പിലാക്കുന്ന ‘ചിത്രസാന്ത്വനം’ പദ്ധതിയിലെ ആദ്യ ചിത്രം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പ്രകാശനം നടത്തി.  തിരുവനന്തപുരത്ത് സീമാറ്റിൽ നടന്ന പൊതു വിദ്യാലയ ശാക്തീകരണ സെമിനാറിൽ  വെച്ചാണ്
ചിത്ര പ്രകാശന ചടങ്ങ് നടന്നത്.

ആദ്യ ചിത്രം ഡി.പി.ഐ. മോഹൻകുമാർ ഐ.എ.എസ്  ഏറ്റുവാങ്ങി.  കലാധ്യാപകരുടെ  പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ വരക്കൂട്ടം വരച്ച ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം ഈ വർഷത്തെ സംസ്ഥാന കലോത്സവ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അധികാരികൾക്ക് കൈമാറും.

 

Leave a Reply

Your email address will not be published. Required fields are marked *