KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ആശുപത്രി സൂപ്രണ്ട് സച്ചിന്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആശ്രയ കുടുംബാംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു നിർവ്വഹിച്ചു. കൊയിലാണ്ടി EMS ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.

കൗൺസിലർമാരായ എൻ. കെ. ഗോകുൽദാസ്, കെ. വി. സന്തോഷ്, ശ്രീജാ റാണി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കൗൺസിലർമാരായ പി. കെ. രാമദാസൻ മാസ്റ്റർ രേഖ വി. കെ, സ്മിത, ലത, റഹ്മത്ത് എ്‌നനിവർ സംബന്ധിച്ചു. നോർത്ത് CDS ചെയർപേഴ്‌സൺ ഇന്ദുലേഖ സ്വാഗതം പറഞ്ഞു.

ക്യാമ്പിൽ താലൂക്കാശുപത്രിയിലെ വിവിധ ഡോക്ടർമാരും നിരവധി ആശ്രയ അംഗങ്ങളും പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *