KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം

കൊയിലാണ്ടി : ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം ഭക്തി സാന്ദ്രമായി. ബ്രഹ്മശ്രീ ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ ഒരുക്കിയത്. നിർമാല്യ ദർശനം, ശ്രീ ഭുതബലി, തായമ്പക, ഉദയാസ്തമന പൂജ, വിളക്കിനെഴുന്നള്ളത്ത്, വിളക്കാചാരം, കൊമ്പ്, കുഴൽ, ചുറ്റുമേളം, ഭക്തി സാന്ദ്രമായി അന്തരീക്ഷത്തിൽ നടന്നു, കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഗജവീരൻ പട്ടാമ്പി മണികണ്ഠനാണ് തിടമ്പേറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *