KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: താലൂക്ക് ഗവ: ഹോമിയോ ആശുപത്രിയിലെ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രിയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ ആശുപത്രി സൂപ്രണ്ട് ഡോ: എസ്.എൻ. പ്രസന്നകുമാരിക്ക് വാഹനത്തിൻ്റെ താക്കോൽ കൈമാറി. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷതവഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷമാരായ സി. പ്രജില (ആരോഗ്യം), കെ.എ.ഇന്ദിര, കൊൺസിലർമാരായ രജീഷ് വെങ്ങളത്തുകണ്ടി, വി.പി. ഇബ്രാഹിം കുട്ടി, മനോജ് പയറ്റു വളപ്പിൽ, വത്സരാജ് കേളോത്ത്, ഡി.എം.ഒ ഡോ: കവിത പുരുഷോത്തമൻ, ആശുപത്രി ആർ.എം.ഒ. ഡോ. കെ. രത്നകുമാരി, ഇ.കെ.പത്മനാഭൻ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *