KOYILANDY DIARY

The Perfect News Portal

കേളി മുനമ്പത്ത് വാർഷിക ജനറൽ ബോഡി യോഗവും ഉപഹാര സമർപ്പണവും

ചേമഞ്ചേരി: കേളി മുനമ്പത്ത് വാർഷിക ജനറൽ ബോഡി യോഗവും ഉപഹാര സമർപ്പണവും സ്നേഹതീരത്തിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുനമ്പത്ത് കർമ്മ ശ്രേഷ്ഠ പുരസ്കാരം 2022 രാജൻ എം കാപ്പാടിന് കൈമാറി. മധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ MMA (എം എം എ) ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മെഡൽ നേടിയ ഹനീഫ സി.പി, കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ലഭിച്ച നിതിൻ താവണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അത്തോളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ കേളി മുനമ്പത്ത് സിക്രട്ടറി ഷിബിൽ രാജ് താവണ്ടി സ്വാഗതം പറഞ്ഞു. അശോകൻ കോട്ട്, രതീഷ് എം, രാജൻ എം കാപ്പാട് , ഹനീഫ സി.പി, നിതിൻ ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *