വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി
കൊയിലാണ്ടി: കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (CITU) കൊയിലാണ്ടി നോർത്ത് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വരകുന്നിലെ കണിയാംകണ്ടി ജാനുഅമ്മയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും 27-ാം വാർഡ് കൗൺസിലറുമായ കെ. ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിന് എം. ഷാജി അധ്യക്ഷതവഹിച്ചു. സീനിയർ സൂപ്രണ്ട് ശശിന്ദ്രൻ.കെ (ഓഫീസേഴ്സ് ഫെഡറേഷൻ), CPI(M) വരകുന്ന് ബ്രാഞ്ച് സെക്രട്ടറി ബിജു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.കെ സുരേഷ് കുമാർ സ്വാഗതവും ഇ. ഗിരീഷ് നന്ദിയും പറഞ്ഞു.

