KOYILANDY DIARY

The Perfect News Portal

കയർ തൊഴിലാളികൾക്ക് പരിശിലനം ആരംഭിച്ചു

കൊയിലാണ്ടി: ദേശീയ കയർ റിസേർവ്വ് ആന്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനെ കയർ തൊഴിലാളികൾക്കായുള്ള ഇലക്ട്രോണിക് റാട്ട പരിശിലനം കീഴരിയൂർ കയർ സഹകരണ സംഘത്തിൽ ആരംഭിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. രാജശ്രി കോഴിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

റീന ബി.എൻ.സി.ആർ.എം.ജെ.റീന പദ്ധതി വിശദീകരണം നടത്തി.കയർ ഇൻസ്പെക്ടർ കെ.കെ.ചന്ദ്രൻ, എൻ.പി.ഷാജി, കയർ സഹകരണ സംഘം പ്രസിഡണ്ട് പി.അച്ചുതൻ, കുനിയിൽ രാഘവൻ, രജനി, രാജേശ്വരി എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *