KOYILANDY DIARY

The Perfect News Portal

കപ്പലിടിച്ച്‌ മല്‍സ്യത്തൊഴിലാളികളുടെ മരണം: അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. മൂന്ന്‌ മല്‍സ്യത്തൊഴിലാളികളാണ്‌ മരിച്ചത്‌ .

Leave a Reply

Your email address will not be published. Required fields are marked *