KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ പരിശോധന ആരംഭിച്ചു

കണ്ണൂര്‍: വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ പരിശോധന ആരംഭിച്ചു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം അഥവാ ഐഎല്‍എസിന്റെ കൃത്യതയാണ് ചെറുവിമാനം ഉപയോഗിച്ച്‌ പരിശോധിക്കുന്നത്.

ഏതു സമയത്തും കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ സഹായിക്കുന്നതാണ് ഐഎല്‍എസ്. മൂന്ന് മണിക്കൂറിലേറെ നേരം നടക്കുന്ന പരിശോധനയ്ക്ക് ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *