KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച്‌ നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മീത്തലെ കുന്നോത്തു പറമ്ബിലെ കോണ്‍ഗ്രസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിന് തീയിട്ടത്. ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. അതിനിടെ സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തുകയും തങ്ങള്‍ക്കു പങ്കില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *