KOYILANDY DIARY

The Perfect News Portal

ഓണക്കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കേരളസർക്കാരിൻ്റെ കോൺസൂമർ ഫെഡും, കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുമായി സഹകരിച്ചു നടത്തുന്ന  ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനം നഗരസഭാ ചെർപേഴ്സൺ സുധ കിഴക്കേപാട്ട്  നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, പ്രമോദ്, ബിന്ദു കുടുംബശ്രീ ഉപസമിതി കൗൺവീനർമാർ, CDS മെമ്പർമാർ എന്നിവർ പങ്കെടുത്തു. നഗരസഭ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ കെ. ഷിജു  മാസ്റ്റർ  സ്വാഗതവും, CDS  ചെയർപേഴ്സൺ റീജ യു.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *