KOYILANDY DIARY

The Perfect News Portal

ഓട്ടോ ഗാരേജിൽ നിന്ന് പൊള്ളലേറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: ഓട്ടോ ഗാരേജിൽ നിന്ന് പൊള്ളലേറ്റ തൊഴിലാളി മരണമടഞ്ഞു. നന്തി കടലൂർ കല്ലെടുത്ത് ഹൗസിൽ മനോജ് (49) ആണ് മരിച്ചത്‌. കഴിഞ്ഞ ദിവസമാണ് സംഭവം. നന്തിയിലെ  ഓട്ടോഗ്യാരേജിൽ നിന്നും ടാങ്കർ ലോറി സർവ്വീസ് ചെയ്യുന്നതിനിടെ പൊള്ളലേറ്റ മനോജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ. സോന. മക്കൾ: അഖിൽ മനോജ്, അനന്യ. പരേതനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ ഭാസ്കരന്റെയും, സരോജിനിയുടെയും മകനാണ് മനോജ്.

Leave a Reply

Your email address will not be published. Required fields are marked *