KOYILANDY DIARY

The Perfect News Portal

എ.കെ ശങ്കരമേനോൻ അനുസ്മരണം

കൊയിലാണ്ടി; ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ശങ്കരമേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പുഷ്പാർച്ചന നടത്തി. എ.കെ ശങ്കരമേനോൻ്റെത്  മാതൃകാപരമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്നും. താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ആദർശത്തിന് വേണ്ടിയും തൻ്റെ ജീവിതം തന്നെ മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശങ്കരമേനോൻ്റെ തെന്ന് വായനാരി വിനോദ് പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എസ്സ്. ആർ. ജയ്കിഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ഡലം ജന സെക്രട്ടറി കെ.വി. സുരേഷ്, വൈസ് പ്രസിഡണ്ട് വി.കെ, മുകുന്ദൻ, ടി.എം രവി, കൊയിലാണ്ടി നഗരസഭ കൗൺസിലർമാരായ വി. കെ സുധാകരൻ, വൈശാഖ് കെ, മാധവൻ ഒ, വിനോദ് കാപ്പാട്, ടി.പി, പ്രീജിത്ത്, നിഷ സി, രവി വല്ലത്ത്, കെ.പി.എൽ മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *