KOYILANDY DIARY

The Perfect News Portal

ആവണിപ്പൂവരങ്ങ് – സംഗീതോത്സവം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി-പുക്കാട് കലാലയം നാൽപത്തിഎട്ടാം വാർഷികോത്സവം ആവണിപ്പൂവരങ്ങ് – 2021, സംഗീതോത്സവം എന്നിവ വിജയിപ്പിക്കുന്നതിന്  സ്വാഗത സംഘം രൂപീകരിച്ചു. ഓൺ ലൈനായി ചേർന്ന യോഗത്തിൽ കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു. എൻ വി സദാനന്ദൻ, എം പ്രസാദ്, ശിവദാസ് കാരോളി, കെ രാധാകൃഷ്ണൻ, സുനിൽ തിരുവങ്ങൂർ, ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ സ്വാഗതവും പി പി ഹരിദാസൻ നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി കെ. മുരളീധരൻ എം പി, കാനത്തിൽ ജമീല എം എൽ എ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കഴക്കയിൽ, കലാലയം  പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, എൻ വി എസ് പൂക്കാട്. രക്ഷാധികാരികൾ ചെയർമാൻ എൻ വി സദാനന്ദൻ, ജനറൽ കൺവീനർ എം പ്രസാദ്. ഖജാൻജി വിവി മോഹനൻ ,സംഗീതോത്സവം കൺവീനർ ശ്യാം സുന്ദർ എന്നിവരെ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *