KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയ്ക്ക് അഭിമാനമായി ശ്രീകാന്ത്; ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം

മെല്‍ബണ്‍: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മിന്നുന്ന ഫോം തുടര്‍ന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറിന് പിറകെ ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലും ശ്രീകാന്ത് കിരീടം സ്വന്തമാക്കി.

ഫൈനലില്‍ ഒളിമ്ബിക്സ് ചാമ്ബ്യനായ ചൈനയുടെ ഒളിമ്ബിക് ചാമ്ബ്യന്‍ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് തകര്‍ത്തത് 22-20, 21-16. മത്സരം 46 മിനിറ്റ് നീണ്ടുനിന്നു. ചെന്‍ ലോങ്ങിനെതിരെ ശ്രീകാന്ത് നേടുന്ന ആദ്യ ജയമാണിത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ചിലും ചെന്‍ ലോങ്ങിനായിരുന്നു ജയം.

ശ്രീകാന്തിന്റെ കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. 2014ല്‍ സൈന നേവാള്‍ വനിതാ വിഭാഗത്തില്‍ കിരീടം നേടിയിരുന്നു. ശ്രീകാന്തിന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. നാലാമത്തെ അന്താരാഷ്ട്ര കിരീടവും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!