ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
പേരാമ്പ്ര : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ഹെൽപ്പ് ഡെസ്ക് പേരാമ്പ്ര സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ. അജീഷ്, കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.