ചിൽഡ്രൻസ് പാർക്ക് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ കോഴിക്കോട് അസി: കളക്ടർ മാളവിക ജി നായർ ഐ.എ.എസ്. സമർപ്പണം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.എ. ലായിക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.
.

.
എസ്.എം.സി ചെയർമാൻ വി.പി.വി. ബഷീർ, എസ്.എസ്.ജി ചെയർമാൻ വി.പി. ഇബ്രാഹിംകുട്ടി, പ്രിൻസിപ്പൽ കെ. ലൈജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. ഷിത, പ്രധാനാധ്യാപിക വി.സുജില, പി.പി.മുനീർ, യു.കെ.അസീസ്, എ.പി. നാസർ, അബി റോഷൻ എന്നിവർ സംസാരിച്ചു.



