തൂഫാൻ പ്രതിജ്ഞയും ബാഡ്ജ് വിതരണവും നടന്നു
.
കൊയിലാണ്ടി: GVHSS പന്തലായനിയിൽ കൊയിലാണ്ടി MLA യുടെ തൂഫാൻ വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ തൂഫാൻ പ്രതിജ്ഞയും ബാഡ്ജ് വിതരണവും നടന്നു. കൊയിലാണ്ടി തഹസിൽദാർ ബിന്ദു വി ഉത്ഘാടനം ചെയ്തു. സാബു കീഴരിയൂർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. രജിത ടീച്ചർ അധ്യക്ഷത വഹിച്ചു. സുമതി കൊല്ലം, അഷ്റഫ് പി എന്നിവർ സംസാരിച്ചു. പ്രശാന്ത് വി സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി അനിക നന്ദിയും പറഞ്ഞു.




