KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപജില്ല കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു

.
കൊയിലാണ്ടി: നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലാമേളയുടെ ലോഗോ പ്രകാശനം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കുമാരി നിഹാരിഗ രാജ് ഡിസൈൻ ചെയ്ത ലോഗോ ആണ് പ്രകാശിപ്പിച്ചത്. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.പി ആലി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൾ പി. ജി ചിത്രേഷ്, വാർഡ് അംഗം കെ. ശശികുമാർ, പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ, രോഷ്നി വി.ആർ, ഷർശാദ് കെ.പി, സുരേഷ് ഉണ്ണി, ഷോമ ഷീനാലയം, സജിത എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ കെ. ആഷിക് സ്വാഗതവും കെ. സുൽഫത്ത് നന്ദിയും പറഞ്ഞു.
Share news