KOYILANDY DIARY.COM

The Perfect News Portal

ശബരിമല നെയ്യ് ക്രമക്കേട്; പ്രതി എസ് എസ് ബിനുവിനെ റിമാൻഡ് ചെയ്തു

.

ശബരിമല നെയ്യ് ക്രമക്കേട് കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ കരാറുകാരൻ എസ് എസ് ബിനുവിനെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതിനെ തുടർന്ന് പ്രതി നവംബർ ഏഴ് വരെയാണ് റിമാൻഡിൽ തുടരും. അതേസമയം, തിരുവനന്തപുരം ജയിലിലേക്ക് അയക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

 

സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിലാണ് നടപടി. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. മിൽമയ്ക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നും പൊലീസ് വ്യക്തമാക്കി. തമിഴ്നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്.

 

Share news