സിഎംആർഎൽ – എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരായ അന്വേഷണം ഹൈക്കോടതി തടഞ്ഞു
.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സർക്കാരിൻ്റെയും ഇഡിയുടെയും എതിർപ്പ് ഡിവിഷൻ ബെഞ്ച് തള്ളി. ഇ ഡിക്കും വിജിലൻസിനും കേസിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. വിജിലൻസിനും ഇ ഡിക്കും നോട്ടീസ് നൽകി.

എഫ്ഐആറിൽ തുടർ നടപടി പാടില്ലെന്നും നിർദേശമുണ്ട്. നാലാഴ്ചത്തേക്കാണ് പിണറായി വിജയനെതിരായ അന്വേഷണം തടഞ്ഞത്. സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കും. നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നാണ് ഉത്തരവ്. നാലാഴ്ചയ്ക്ക് ശേഷമാകും ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കുക.




