KOYILANDY DIARY.COM

The Perfect News Portal

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം: രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ദീപശിഖാ തെളിയിച്ചു

.

പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ദീപശിഖാ തെളിയിച്ചു. എം വി ​ഗോവിന്ദൻ മാസ്റ്ററാണ് ദീപശിഖാ തെളിയിച്ചത്. വയലാർ രക്തസാക്ഷികളുടെ വാരാചരണത്തിന് ഇന്ന് സമാപനം കുറിക്കും. അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ നാടിനു വേണ്ടി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത പതിനായിരങ്ങളുടെ ജ്വലിക്കുന്ന ഓർമ്മ പുതുക്കലാണ് കഴിഞ്ഞ ഒരാഴ്ച കാലം നടന്നു വന്നത്. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെയാകും വാരാചരണത്തിന് ഇന്ന് സമാപനം കുറിക്കുക. പ്രതിപക്ഷ നേതാവ് പിണറായി വി‍ജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Share news