KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ, ദേവീ ക്ഷേത്രത്തിൽ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 27 ന്

.
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ, ദേവീ ക്ഷേത്രത്തിൽ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 27 ചൊവ്വാഴ്ച നടക്കും. വടക്കെ മലബാറിൻ്റെ തനതായ ആചാരം, വിശ്വാസം, അനുഷ്ഠാനം എന്നിവയുടെ തുടർച്ചയാണ് പത്താം ഉദയത്തിന് നടക്കുന്ന തുലാപ്പത്ത് ഉത്സവം. ക്ഷേത്രമുറ്റങ്ങളിൽ തെയ്യ കാലത്തിൻ്റെ ചൈതന്യം നിറഞ്ഞ നാളുകളുടെ ആരംഭം കുറിക്കുന്നു ഈ ദിനം.  
തായമ്പക, ദീപാരാധന, തിറയാട്ടം, ആത്മീയ പ്രഭാഷണം (ബ്രഹ്‌മചാരി: സുമേധാമൃത ചൈതന്യ, മാതാ അമൃതാനന്ദമയി മഠം, കൊയിലാണ്ടി) എന്നിവയാണ് പ്രധാന പരിപാടികൾ. തന്ത്രി മേപ്പാട്ടില്ലം സുബ്രമണ്യൻ നമ്പൂതിരിയും, മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയും ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നല്കും.
Share news