KOYILANDY DIARY

The Perfect News Portal

ഗെയില്‍ സര്‍വ്വെ തടഞ്ഞു

നാദാപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി നാദാപുരത്ത് നടന്ന സര്‍വ്വെ തടഞ്ഞു. ഇന്നലെ കുമ്മങ്കോട് അഹമ്മദ് മുക്കില്‍ സര്‍വ്വെ സർവേ നടക്കുന്നതിനിടയിലാണ് കൈക്കുഞ്ഞങ്ങളുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പരിസരവാസികൾ തടഞ്ഞത്. നാദാപുരം ഡി.വൈ.എസ്.പി. ഇസ്മായില്‍, സി.ഐ. ജോഷി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

പോലീസ് ഉദ്യോഗസ്ഥർ സമരക്കാരുമായി ചര്‍ച്ച നടത്തി കാര്യങ്ങല്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം സര്‍വ്വെ പുനരാരംഭിക്കുകയുമായിരുന്നു. അടുത്ത ദിവസങ്ങളിൽ സര്‍വ്വെ തുടരുമെന്ന് ഗെയില്‍ അധികൃതരും പോലീസും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *