ചേമഞ്ചേരി യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
.
ചേമഞ്ചേരി: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചേമഞ്ചേരി യു.പി. സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഫൗസിയ അധ്യക്ഷയായി.
.

.
സാങ്കേതികവിദ്യയെ പഠനത്തിന്റെ ഭാഗമാക്കി വിദ്യാർത്ഥികളുടെ സർഗാത്മകതയും അന്വേഷണാത്മക ചിന്തയും പരിപോഷിപ്പിക്കാൻ ഡിജിറ്റൽ സ്ക്വയർ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം പി.പി ശ്രീജ, ഹെഡ്മിസ്ട്രസ് സഫിയ കെ, മദർ പി.ടി.എ പ്രസിഡണ്ട് ഷിനി സുൽത്താന, പി ടി എ വൈസ് പ്രസിഡണ്ട് ബിൻസി, സ്റ്റാഫ് സെക്രട്ടറി ഷരീഫ് കാപ്പാട്, ഷീജ എസ്, ബിജു കാവിൽ, ലാലു പ്രസാദ്, നസീറ എ.കെ.എസ് എന്നിവർ സംസാരിച്ചു.



