നേരേന്ദ്രമോദിയെ അപമാനിച്ചെന്ന് ആരോപിച്ച് കൊയിലാണ്ടിയില്‍ ബിജെപി പ്രതിഷേധം
.
കൊയിലാണ്ടി: പ്രധാനമന്ത്രി നേരേന്ദ്രമോദിയേയും അദ്ദേഹത്തിൻ്റെ പിതാവിനേയും പൊതു മധ്യത്തിൽ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് മല്ലികാർജുൻ ഗാർഖേ അപമാനിച്ചെന്നാരോപിച്ച് ബിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ പ്രവർത്തകർ ഗാർഖേയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് നോർത്ത് ജില്ല ജന. സെക്രട്ടറി എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വൈശാഖ് കെ കെ അധ്യക്ഷത വഹിച്ചു.
.

.
സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, ജില്ല വൈസ് പ്രസിഡണ്ടുമാരായ അഡ്വ. വി സത്യൻ, വി കെ, ജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, മഹിള മോർച്ച ജില്ല പ്രസിഡണ്ട് ദീപ, എസ്, സി, മോർച്ച സംസ്ഥാന ജന സെക്രട്ടറി വിസി ബിനീഷ്, രവി വല്ലത്ത് എന്നിവർ സംസാരിച്ചു.



