KOYILANDY DIARY.COM

The Perfect News Portal

ഹിമാചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംലയിലെ നെര്‍വയിലാണ് സംഭവം. ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഏകദേശം 56 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയാണ് ബസ് അപകടത്തില്‍ പെട്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!