KOYILANDY DIARY

The Perfect News Portal

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ്

കേളകം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെയും കുടുബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങള്‍ പ്രസിസിദ്ധീകരിച്ച സൂര്യ ടി.വി, മറുനാടന്‍ മലയാളി എന്നീ മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്.

പോക്‌സോ നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിട്ടിയ നിര്‍ദേശത്തെ തുടര്‍ന്ന് കേളകം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ വാര്‍ത്തകളോ ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്ന നിയമം മാധ്യമങ്ങള്‍ ലംഘിച്ചതായി പോലീസ് വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തതെന്ന് കേളകം സബ് ഇന്‍സ്‌പെക്ടര്‍ ടി .വി പ്രതീഷ് വ്യക്തമാക്കി .

Advertisements

സംഭവത്തില്‍ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ് .കേസില്‍ ഉള്‍പ്പെട്ട മറ്റു ഒമ്പതു പേര്‍ കോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം നേടിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *