KOYILANDY DIARY.COM

The Perfect News Portal

റോഡ് ഫണ്ട് ബോർഡിലെ ജീവനക്കാർക്ക് ഓണത്തിന് നൽകിയ അലവൻസ് തിരിച്ചു പിടിക്കാൻ ഉത്തരവിറക്കി സർക്കാർ

.

റോഡ് ഫണ്ട് ബോർഡിലെ താത്ക്കാലിക ജീവനക്കാർക്ക് ഓണത്തിന് നൽകിയ അലവൻസ് തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കരാർ പുതുക്കിയില്ല എന്നതാണ് സർക്കാർ കാരണമായി പറയുന്നത്. കിഫ്‌ബി അനുബന്ധ സ്ഥാപനമാണ് റോഡ് ഫണ്ട് ബോർഡ്. ബോർഡിന് കീഴിൽ 500 ൽ അധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കരാർ പുതുക്കാതിരുന്നിട്ടും കഴിഞ്ഞവർഷം എൽ ഡി എഫ് സർക്കാർ തൊഴിലാളികൾക്ക് ഓണം അലവൻസ് നൽകിയിരുന്നു.

 

ഈ തുകയാണ് തിരിച്ചു പിടിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഒരു വർഷം മുതൽ ഏഴ് വർഷം വരെയുള്ള കരാർ തൊഴിലാളികൾ ഇവിടെ ഉണ്ട്. കിഫ്‌ബിയിടെ പ്രവർത്തനത്തെ തടസപ്പെടുത്താൻ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് പല നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ റോഡ് ഫണ്ട് ബോർഡിലെ തൊഴിലാളികളോടുള്ള അവഗണന.

 

Share news