KOYILANDY DIARY

The Perfect News Portal

1400 വനിതകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിഷുക്കണി ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു

എറണാകുളം: കാരുണ്യ പ്രവര്‍ത്തനത്തിനായി 1400 വനിതകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിഷുക്കണി ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. വിഷുദിനത്തില്‍ പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തില്‍ നടന്ന വിഷുക്കണിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായത്.

എ വി.ടി. ഫിനാന്‍സ് മാനേജേഴ്‌സ് സെക്രട്ടറിയും നന്മയുടെ സ്‌നേഹകൂട് കൂട്ടായ്മ കോര്‍ഡിനേറ്റര്‍ കൂടിയായ ഉഷ.പി.വി (എറണാകുളം) , രാകേഷ് എ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്ര സന്നിധിയില്‍ ഭക്തി ആദരപൂര്‍വം വിഷുക്കണി അണിയിച്ചൊരുക്കിയത്.

ഒരേ നിറത്തിലുള്ള കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈകളില്‍ താലവുമായി വരിയായി ക്ഷേത്ര നടയിലെത്തി വിഷുക്കണി ദര്‍ശനം നടത്തി പൂജാരിയില്‍ നിന്നും വിഷുകൈനീട്ടം വാങ്ങി. തുടര്‍ന്ന് 15 മിനിട്ട് ദൈര്‍ഘ്യമുള്ള തിരുവാതിര ജന സഹസ്രങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ അരങ്ങേറി. യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം ചെയര്‍മാന്‍ ഡോ.സൗദീപ് ചാറ്റര്‍ജിയും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡ് പ്രതിനിധി ബിനു ജോസഫും റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി.

Advertisements

യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫിന്റെ കൈയ്യൊപ്പോടു കൂടി സാക്ഷ്യപെടുത്തിയ ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യു. ആര്‍.എഫ് പ്രതിനിധി വി.ടി .ജോളി സമ്മാനിച്ചപ്പോള്‍ അണമുറിയാതെയുള്ള ആഹ്ലാദാരവങ്ങളാണ് ഉയര്‍ന്നത്. പങ്കെടുത്ത കാണികളില്‍ നിന്നും വിഷുകൈനീട്ടമായി ലഭിച്ച തുക കാന്‍സര്‍ രോഗിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്കു നല്‍കിയതായി യു.ആര്‍.എഫ് ഏഷ്യ റെക്കോര്‍ഡ് ജേതാവ് ഉഷ.പി.ബി പറഞ്ഞു.

കലയും കാരുണ്യവും സമന്വയിപ്പിച്ച് വിഷു നാളില്‍ ഏറെ ശ്രമകരമായ ദൗത്യമേറ്റെടുത്ത് ലക്ഷ്യപ്രാപ്തി കൈവരിച്ച എല്ലാവരെയും ഗിന്നസ് ആന്റ് യു.ആര്‍.എഫ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *