KOYILANDY DIARY.COM

The Perfect News Portal

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം: മുഖ്യ പ്രതി പിടിയില്‍

ആറ്റിങ്ങല്‍: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. മുഖ്യപ്രതി അലിഭായിയാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്.

ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘമാണെന്ന് മരിച്ച രാജേഷിന്റെ സുഹൃത്തിന്റെ മൊഴിയുണ്ടായിരുന്നു. ക‍ഴിഞ്ഞ മാസം 27 ന് രാത്രിയാണ് മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. റെഡ് എഫ്‌എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്.

ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി കലാകാരനായും രാജേഷ് പോകാറുണ്ടായിരുന്നു.പരിപാടി അവതരിപ്പിച്ച്‌ ശേഷം മടങ്ങുമ്ബോഴായിരുന്നു ആക്രമണം. ഉടന്‍ തന്നെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!