KOYILANDY DIARY

The Perfect News Portal

കരിപ്പൂരില്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം DRI സംഘം പിടികൂടി. ഞായറാഴ്ച കരിപ്പൂരെത്തിയ 3 യാത്രക്കാരില്‍ നിന്നായി എഴര കിലോയോളം സ്വര്‍ണ്ണമാണ് ഡി ആര്‍ ഐ അധികൃതര്‍ കണ്ടെടുത്തത്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷറീജ്, കൈതപ്പെയില്‍ സ്വദേശി ഷാഫി, വയനാട് വെള്ളമുണ്ടയിലെ അബ്ദുള്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്. തകിട് രൂപത്തില്‍ അരക്കെട്ടിലും കാലിലുമായി കെട്ടിവെച്ച്‌ കടത്താനുള്ള ശ്രമമാണ് ഡി ആര്‍ ഐ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *