KOYILANDY DIARY

The Perfect News Portal

വീട് കുത്തിത്തുറന്ന് മോഷണം

കരൂപ്പടന്ന: കടലായി ഇടപ്പുള്ളി അലിമോന്റെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി. നാല് പവന്‍ സ്വര്‍ണം, 10,000 രൂപ, വിലകൂടിയ വാച്ച്‌, വെള്ളിനൂല് എന്നിവയാണ് മോഷ്ടിച്ചത്.

സ്‌കൂള്‍ മദ്രസ അവധി പ്രമാണിച്ച്‌ അലിയുടെ ഭാര്യ ഷാഹിദയും രണ്ട് മക്കളും ഷാഹിദയുടെ വീട്ടിലും അലിയുടെ ഉമ്മ മൂത്തമകളുടെ വീട്ടിലും പോയിരിക്കുകയായിരുന്നു. ഞായറാഴ്ച വീട്ടില്‍ കോഴിക്ക് തീറ്റകൊടുക്കാന്‍ വന്നവരാണ് അടുക്കളവശത്ത് ഗ്രില്ലിന് താഴെയുള്ള ഭാഗം പൊളിഞ്ഞത് കണ്ടത്. ഉമ്മയുടെ മേശയിലുണ്ടായിരുന്ന നാല് പവന്‍ വരുന്ന മാല, വള എന്നിവയും മേശയില്‍നിന്നും അലമാരയില്‍നിന്നുമായി 10,000 രൂപയും മോഷണം പോയിട്ടുണ്ട്.

ഇരിങ്ങാലക്കുട പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പോലീസ് പരിശോധന നടത്തി. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച്‌ മുന്‍വശത്തെ ഗേറ്റുവഴി റോഡിലൂടെ വീടിന്റെ വടക്കുഭാഗം വരെ പോയി തിരിച്ചുവന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *