നിരോധിത പുകയില ഉല്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ – പുതിയ ബസ്റ്റാന്റ് നടേല്ക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിലായി. റാസിഖ് എ.കെ (24) എന്നആളാണ് പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ കൊയിലാണ്ടി എസ് ഐ സജു എബ്രഹാം, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സുനിൽ ഷിരാജ്, അജേഷ് എന്നിവർ ചേർന്ന് പിടികൂടി. സ്കൂളുകളിലും, തീരദേശ മേഖലയിലും ലഹരി വിതരണം നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എസ്.ഐ’ സജു എബ്രഹാം പറഞ്ഞു.