കന്നൂരിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ രക്ഷപ്പെടുത്തി
.
കൊയിലാണ്ടി: കന്നൂരിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ അഗ്നി രക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം. ഉള്ളിയേരി പഞ്ചായത്തിലെ കന്നൂരിൽ തൈയ്യുള്ളത് ഹൗസിൽ ഗോപി (47) ആണ് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റ് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ലാഡറിൽ സേനാംഗമായ ജിനീഷ് കുമാർ, സുജിത്ത് എന്നിവർ മുകളിൽ കയറി ഇയാളെ അനുനയിപ്പിച്ച് സുരക്ഷിതമായി ലാഡർ വഴി താഴെയിറക്കുകയും ചെയ്തു. പോലീസ് സ്ഥലത്തുണ്ടായിരുന്നു. SFRO വിപിൻ ന്റെ നേതൃത്വത്തിൽ FRO മാരായ ലിനീഷ് എം, സജീഷ്, ഹോം ഗാർഡുമാരായ രാജേഷ് കെ പി, പ്രതീഷ് ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



