KOYILANDY DIARY.COM

The Perfect News Portal

”അഗ്നിസാക്ഷി” നോവൽ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി

.
കീഴരിയൂർ: റാന്തൽ തിയേറ്റർ വില്ലേജിൻ്റെ നേതൃത്വത്തിൽ ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി. നമ്മുടെ കീഴരിയൂർ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക ചർച്ചയിൽ അനിൽ ചുക്കോത്ത് പുസ്തകാവതരണം നടത്തി. പ്രീജിത്ത് ജീ പി മോഡറേറ്റർ ആയിരുന്നു. ഡലീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.
.
നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ഏറ്റവും മികച്ച വായനക്കാരായി തിരഞ്ഞെടുത്ത ഗോവിന്ദൻ കേളോത്തിന് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ  റാന്തൽ പുരസ്കാരം സമ്മാനിച്ചു. പരിപാടിയിൽ ബേബി ലാൽപുരി സ്വാഗതവും സ്വപ്ന കുമാർ നന്ദിയും പറഞ്ഞു.
Share news