KOYILANDY DIARY

The Perfect News Portal

അതിര്‍ത്തി ലംഘിച്ച്‌ വീണ്ടും പാക് പ്രകോപനം; പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടു

അതിര്‍ത്തിയില്‍ പാക് കടന്നുകയറ്റങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്രം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാ‍ഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍ അതിര്‍ത്തി കടക്കാന്‍ പാക് വിമാനം ശ്രമിച്ചത്.

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വിമാനത്തെ വ്യോമസേന വെടിവച്ചിട്ടു. അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമമാണെന്ന് റഡാറില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പൈലറ്റില്ലാ വിമാനം ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്. സുഖോയ് എസ്‍യു-30 പോര്‍വിമാനങ്ങളാണ് മിസൈല്‍ പ്രയോഗിച്ചു വിമാനം വീഴ്ത്തിയത്. വെടിവെപ്പില്‍ തകര്‍ന്ന വിമാനം പാകിസ്ഥാനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപമാണ് പതിച്ചത്. അതേസമയം പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു.

Leave a Reply

Your email address will not be published. Required fields are marked *