KOYILANDY DIARY

The Perfect News Portal

നിരോധിത പുകയില ഉല്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ – പുതിയ ബസ്റ്റാന്റ്  നടേല്ക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിലായി.  റാസിഖ് എ.കെ (24)  എന്നആളാണ് പിടിയിലായത്.  ഇന്നലെ രാത്രി 8 മണിയോടെ  കൊയിലാണ്ടി എസ് ഐ  സജു എബ്രഹാം, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ  സുനിൽ  ഷിരാജ്‌, അജേഷ്  എന്നിവർ ചേർന്ന് പിടികൂടി. സ്‌കൂളുകളിലും, തീരദേശ മേഖലയിലും ലഹരി വിതരണം നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എസ്.ഐ’ സജു എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *