നിയമസഭയില്‍ കോണ്‍ഗ്രസ്സ് ബിജെപി-എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്
ഗുജറാത്ത്: നിയമസഭയില്‍ കോണ്‍ഗ്രസ്സ് ബിജെപി-എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ത്രിവേദി കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ബഹളത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദ്യുതത് ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചലിനെ ബെല്‍റ്റൂരി അടിച്ചു.തുടര്‍ന്ന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി, പ്രതാപ് ദ്യുതതിനെ സഭയില്‍ നിന്നും പുറത്താക്കി.