KOYILANDY DIARY

The Perfect News Portal

ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു

മുംബൈ: ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു. റയീസ്, ഹൈദര്‍, കാബില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത ഷാ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വാദയിലെ ഫാം ഹൗസില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മണിക്കായിരുന്നു അന്ത്യം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷായ്ക്ക് ചെറിയ ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നു. ഭാര്യ പങ്കജ ഠാക്കൂറിനൊപ്പമായിരുന്നു ഷാ ഫാം ഹൗസില്‍ ചിലവഴിച്ചിരുന്നത്. സെന്‍ ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ മുന്‍ സി ഇ ഒ ആയിരുന്നു പങ്കജ. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലായിരുന്നു ഷായുടെ ചികില്‍സ.

ബീഹാറിലെ മധുബനിയിലാണ് ഷാ ജനിച്ചത്. ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധേയനായ ഷാ 2012ല്‍ ഫണ്‍ തൂഷ് എന്ന ചിത്രത്തിലൂടെയാണ് ബോളീവുഡിലേയ്ക്കെത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസിലും ശ്യാം ബെനഗലിന്റെ ദി ലാസ്റ്റ് ഹീറോയിലും ഇദ്ദേഹം തിളങ്ങി. ഹൈദറില്‍ ഷാഹിദ് കപൂറിന്റെ പിതാവിന്റെ വേഷമായിരുന്നു. ഹമാരി അധൂരി കഹാനി, മോഹന്‍ ജദാരോ, ഫോഴ്സ് 2 എന്നീ ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *