ജനമൈത്രിപൊലീസ്: ഗൃഹസന്ദര്‍ശനം നടത്തി
മുക്കം: ജനമൈത്രി പൊലീസ് ഗൃഹ സന്ദര്‍ശനപരിപാടിയുടെ ഭാഗമായി മുക്കം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളിലെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും കേരള ഹോം ഗാര്‍ഡ്സും വിവിധ കോളനികളും വീടുകളും സന്ദര്‍ശിച്ചു.
തടപ്പറമ്പ്, പാറത്തോട്, ഭഗവതിക്കാവ്, കുറ്റിപ്പാല,പെരുമ്പടപ്പ് തുടങ്ങിയ കോളനികളിലും കെ.എം.സി.ടി വുമണ്‍സ് ഹോസ്റ്റലിലുമാണ് സന്ദര്‍ശനം നടത്തിയത്.