KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു

നാദാപുരം: പുറമേരിയില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പുറമേരി വാട്ടര്‍ ടാങ്ക് പരിസരത്തെ അപകട വളവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര നിന്നും തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന സരോവരം ബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവര്‍ നാദാപുരം, വടകര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി. ബസ് വടകര നിന്നും പുറപ്പെട്ട ശേഷം അമിത വേഗതയിലായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ബസിന്‍റെ മുന്‍ ഭാഗത്തെ സീറ്റുകളില്‍ ഇരുന്ന സ്ത്രീകള്‍ അമിത വേഗതയെ ചോദ്യം ചെയ്തതായും പറയുന്നു. എന്നിട്ടും വേഗത കുറക്കാന്‍ ബസ് ജീവനക്കാര്‍ കൂട്ടാക്കിയില്ലത്രേ. മണ്‍തിട്ടയില്‍ ഇടിച്ച ബസിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് യാത്രക്കാരുടെ കൂട്ട നിലവിളി കേട്ട പരിസര വാസികളാണ് ഇവരെ ആശുപത്രികളില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *