KOYILANDY DIARY

The Perfect News Portal

ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിരോധിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗാന്ധിസം അതിനുകരുത്ത് പകരുമെന്നും എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കൂത്താളി മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പാവം യുവാവിനെ കള്ളന്‍ എന്ന് പറഞ്ഞു കൊന്ന വര്‍ത്തമാന കാലത്തില്‍ നീതി നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഭരണകൂടങ്ങള്‍ക്ക് മാറി നില്‍ക്കാന്‍ പറ്റില്ല. മോഹന്‍ദാസ് ഓണിയില്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ.ശ്രീധരന്‍ മാസ്റ്റര്‍, അവള ഹമീദ്, കാവില്‍ പി. മാധവന്‍, തണ്ടോറ ഉമ്മര്‍, രാജന്‍ പുതിയെടത്തു, ഇ ടി.സത്യന്‍ ,ടി. വി മുരളി, ഇ വി. മനോജ്, ടി. പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *