കൊയിലാണ്ടി GGHSS സ്കൂളിനെ മിക്സഡ് സ്കൂളാക്കണം: എ.ഐ.വൈ.എഫ്
കൊയിലാണ്ടി: GGHSS സ്കൂളിനെ മിക്സഡ് സ്കൂളാക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എതിർലിംഗ ബഹുമാനവും തുല്യതയും ഉറപ്പുവരുത്താൻ സഹ വിദ്യാഭ്യാസം സഹായകമാകുമെന്ന് കമ്മറ്റി വിലയിരുത്തി. മണ്ഡലം പ്രസിഡണ്ട് സുമേഷ് ഡി. ഭഗത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ്, എം. കെ രൂപേഷ്, എസ്. അമൽജിത്ത്, അജീഷ് പൂക്കാട്, അജീഷ് കൊളക്കാട്, അക്ഷയ് പാറക്കാട് എന്നിവർ സംസാരിച്ചു.